Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Minister

ഹ​ർ​ഷി​ന​യ്ക്ക് ആ​ശ്വാ​സം; സ​ർ​ക്കാ​ർ ജോ​ലി ഉ​റ​പ്പ് ന​ൽ​കി ആ​രോ​ഗ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ ഹ​ർ​ഷി​ന​യ്ക്ക് സ​ർ​ക്കാ​ർ ജോ​ലി. ആ​രോ​ഗ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട​താ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ത​ന്നെ ജോ​ലി ന​ൽ​കു​മെ​ന്ന് ഉ​റ​പ്പ് ല​ഭി​ച്ച​താ​യും ഹ​ർ​ഷി​ന പ്ര​തി​ക​രി​ച്ചു.

സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​യും ഹ​ർ​ഷി​ന സ​ന്ദ​ർ​ശി​ച്ചു. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മു​ള്ള തു​ക സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി ഹ​ർ​ഷിന പ​റ​ഞ്ഞു.

കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സ​മ​ര സ​മി​തി ചെ​യ​ർ​മാ​ൻ ദി​നേ​ശ് പെ​രു​മ​ണ്ണ ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ​ക്കും ഒ​പ്പ​മാ​ണ് ഹ​ർ​ഷി​ന മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്.

Kerala

ആ​രോ​ഗ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ച്ചെ​ന്ന കേ​സ്: ഹൈ​ക്കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി

കൊ​ച്ചി: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ ക​ണ്ണൂ​രി​ല്‍ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ഡി​വൈ​എ​സ്പി ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​സി​ലെ ഒ​ന്നാം പ്ര​തി​യും കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​തു​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ പോ​ലീ​സി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി.

കേ​സി​ല്‍ നി​ല​വി​ലെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ശ​രി​യാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് പോ​ലീ​സ് അ​ടു​ത്ത​യാ​ഴ്ച മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി. ഹ​ര്‍​ജി വേ​ന​ല​വ​ധി​ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

2026 ഫെ​ബ്രു​വ​രി 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ല്‍ ക​യ​റാ​ന്‍ മ​ന്ത്രി ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പ്ര​തി​ക​ള്‍ റെ​യി​ല്‍​വേ പ​രി​സ​ര​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി ക​രി​ങ്കൊ​ടി കാ​ണി​ക്കു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും അ​വ​രെ ആ​ക്ര​മി​ക്കാ​നും ഔ​ദ്യോ​ഗി​ക കൃ​ത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​ല്‍ നി​ന്ന് ത​ട​യാ​നും ശ്ര​മി​ച്ചു എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്.

സം​ഭ​വം ന​ട​ന്ന​ത് പൊ​തു സ്ഥ​ല​ത്താ​ണെ​ന്നും കേ​സ് കെ​ട്ടി​ച്ചമ​ച്ച​താ​ണെ​ന്നും ചൂ​ണ്ടി​ക്കാട്ടി​യാ​ണ് ഹ​ര്‍​ജി. സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച വീ​ഡി​യോ​ക​ളി​ല്‍ ഒ​രു സ​മ​യ​ത്തും പ്ര​തി​ക​ളു​ടെ കൈ​യ് മ​ന്ത്രി​യു​ടെ ദേ​ഹ​ത്ത് സ്പ​ര്‍​ശി​ക്കു​ക​യോ അ​ക്ര​മി​ക്കു​ക​യോ ചെ​യ്യു​ന്നി​ലെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി.

Kerala

ആ​രോ​ഗ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ച്ചെ​ന്ന കേ​സ് ; ഹൈ​ക്കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി

കൊ​​​​ച്ചി: ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ര്‍​ജി​​​​നെ ക​​​​ണ്ണൂ​​​​രി​​​​ല്‍ ആ​​​​ക്ര​​​​മി​​​​ച്ചെ​​​​ന്ന കേ​​​​സി​​​​ല്‍ ഡി​​​​വൈ​​​​എ​​​​സ്പി​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കേ​​​​സി​​​​ലെ ഒ​​​​ന്നാം പ്ര​​​​തി കെ​​​​എ​​​​സ്‌​​​​യു ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​തു​​​​ല്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി ക​​​​ണ്ണൂ​​​​ര്‍ റെ​​​​യി​​​​ല്‍​വേ പോ​​​​ലീ​​​​സി​​​​നോ​​​​ടു റി​​​​പ്പോ​​​​ര്‍​ട്ട് തേ​​​​ടി.

കേ​​​​സി​​​​ല്‍ നി​​​​ല​​​​വി​​​​ലെ അ​​​​ന്വേ​​​​ഷ​​​​ണം തൃ​​​​പ്തി​​​​ക​​​​ര​​​​മ​​​​ല്ലെ​​​​ന്നും ശ​​​​രി​​​​യാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍റെ ആ​​​​വ​​​​ശ്യം.

ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ച ജ​​​​സ്റ്റീ​​​​സ് കൗ​​​​സ​​​​ര്‍ എ​​​​ട​​​​പ്പ​​​​ഗ​​​​ത്ത് പോ​​​​ലീ​​​​സ് അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച മ​​​​റു​​​​പ​​​​ടി ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.

ഹ​​​​ര്‍​ജി വേ​​​​ന​​​​ല​​​​വ​​​​ധി​​​​ക്കു​​​ശേ​​​​ഷം പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി. ക​​​ഴി​​​ഞ്ഞ മാ​​​സം 25ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.15ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തേ​​​​ക്കു​​​​ള്ള വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് എ​​​​ക്‌​​​​സ്പ്ര​​​​സി​​​​ല്‍ ക​​​​യ​​​​റാ​​​​ന്‍ മ​​​​ന്ത്രി ക​​​​ണ്ണൂ​​​​ര്‍ റെ​​​​യി​​​​ല്‍​വേ സ്റ്റേ​​​​ഷ​​​​നി​​​​ല്‍ എ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ പ്ര​​​​തി​​​​ക​​​​ള്‍ റെ​​​​യി​​​​ല്‍​വേ പ​​​​രി​​​​സ​​​​ര​​​​ത്ത് അ​​​​തി​​​​ക്ര​​​​മി​​​​ച്ചു​​​ക​​​​യ​​​​റി ക​​​​രി​​​​ങ്കൊ​​​​ടി കാ​​​​ണി​​​​ക്കു​​​​ക​​​​യും മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ക്കു​​​​ക​​​​യും ആ​​​​ക്ര​​​​മി​​​​ക്കാ​​​​നും ഔ​​​​ദ്യോ​​​​ഗി​​​​ക കൃ​​​​ത്യ​​​​ങ്ങ​​​​ള്‍ നി​​​​ര്‍​വ​​​​ഹി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍നി​​​​ന്ന് ത​​​​ട​​​​യാ​​​​നും ശ്ര​​​​മി​​​​ച്ചു​​​വെ​​​ന്നാ​​​ണ് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ കേ​​​​സ്.

സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​ത് പൊ​​​​തു​​​സ്ഥ​​​​ല​​​​ത്താ​​​​ണെ​​​​ന്നും കേ​​​​സ് കെ​​​​ട്ടി​​​​ച്ച​​​​മ​​​​ച്ച​​​​താ​​​​ണെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണു ഹ​​​​ര്‍​ജി.

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച വീ​​​​ഡി​​​​യോ​​​​ക​​​​ളി​​​​ല്‍ ഒ​​​​രു സ​​​​മ​​​​യ​​​​ത്തും പ്ര​​​​തി​​​​ക​​​​ളു​​​​ടെ കൈ​​​​ക​​​​ൾ മ​​​​ന്ത്രി​​​​യു​​​​ടെ ദേ​​​​ഹ​​​​ത്തു സ്പ​​​​ര്‍​ശി​​​​ക്കു​​​​ക​​​​യോ അ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്നി​​​​ല്ലെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണു ഹ​​​​ര്‍​ജി.

Kerala

ആ​രോ​ഗ്യ മേ​ഖ​ല​യെ അ​ധി​ക്ഷേ​പി​ക്കാ​ന്‍ അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്നു: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

ചേ​ര്‍​ത്ത​ല: ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​കു​ന്ന വി​ക​സ​ന​ങ്ങ​ള്‍ ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കു​മ്പോ​ഴും മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​പ​വാ​ദ​പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യി​ല്‍ കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ 84.98 കോ​ടി മു​ട​ക്കി നി​ര്‍​മ്മി​ച്ച മ​ന്ദി​രം ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് നേ​രേ നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ വ​ലി​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ട്. ക​ല്ലി​ട്ടി​ട്ടോ കെ​ട്ടി​ടം പ​ണി​തി​ട്ടോ പോ​കു​ക​യി​ല്ല അ​വി​ടെ രോ​ഗി​ക​ള്‍​ക്കു മെ​ച്ച​പെ​ട്ട ചി​കി​ത്സ​യും ഉ​റ​പ്പാ​ക്കു​മെ​ന്നും അ​തി​നാ​യു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക​ത്തി​നും രാ​ജ്യ​ത്തി​നും ത​ന്നെ മാ​തൃ​ക​യാ​കു​ന്ന ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തെ ഇ​ല്ലാ​താ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ ന​ട​ക്കു​യാ​ണെ​ന്ന് അ​ധ്യ​ക്ഷ​നാ​യ മ​ന്ത്രി പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു. ചേ​ര്‍​ത്ത​ല ആ​ശു​പ​ത്രി​യി​ല്‍ കാ​ര്‍​ഡി​യോ​ള​ജി ഡോ​ക്ട​ര്‍ അ​ട​ക്ക​മു​ള്ള സേ​വ​ന​ത്തി​നാ​യി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും തു​ട​ര്‍​വി​ക​സ​ന​ത്തി​നും കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ​ക്കു​മാ​യി ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​മു​ന വ​ര്‍​ഗീ​സ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എ​സ്. സോ​ബി​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ന്‍.​എ​ല്‍. വ​ത്സ​ല​കു​മാ​രി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ എ​സ്. സ​നീ​ഷ്, അ​ധീ​ന രാ​ജു, ബീ​ന അ​ജി, ടോ​മി എ​ബ്ര​ഹാം, ധ​ന്യാ​ജ​യ​ദേ​വ​ന്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഡി. ​ജ്യോ​തി​ഷ്, എ.​എം. ആ​രി​ഫ്, കെ. ​പ്ര​സാ​ദ്, വി.​ടി. ജോ​സ​ഫ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​സ്. ആ​ര്‍. അ​മീ​ന, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ടി.​കെ. സു​ജി​ത്, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍,വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Kerala

​ആരോ​ഗ്യ​മ​ന്ത്രി​ക്ക് ഹാ​​​ലൂ​​​സി​​​നേ​​​ഷ​​​ൻ: യൂ​ത്ത് കോ​ൺ​ഗ്ര​സ്

ക​​​​​ണ്ണൂ​​​​​ർ: കെ​​​​​എ​​​​​സ്‌​​​​​യു യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ്‌ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ ആ​​​​​ക്ര​​​​​മി​​​​​ച്ചു എ​​​​​ന്ന തി​​​​​ര​​​​​ക്ക​​​​​ഥ പൊ​​​​​ളി​​​​​ഞ്ഞി​​​​​ട്ടും വീ​​​​​ണ്ടും ആ​​​​​ക്ര​​​​​മി​​​​​ച്ചു​​​​വെ​​​​​ന്ന് ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത് ആ​​​​​രോ​​​​​ഗ്യ​​​​​മ​​​​​ന്ത്രി വീ​​​​​ണ ജോ​​​​​ർ​​​​​ജി​​​​​ന് ഹാ​​​​​ലൂ​​​​​സി​​​​​നേ​​​​​ഷ​​​​​ൻ ബാ​​​​​ധി​​​​​ച്ചി​​​​​ട്ടാ​​​​​ണെ​​​​​ന്ന് യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ് ക​​​​​ണ്ണൂ​​​​​ർ ജി​​​​​ല്ലാ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വി​​​​​ജി​​​​​ൽ മോ​​​​​ഹ​​​​​ന​​​​​ൻ പ​​​​ത്ര​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

യ​​​​​ഥാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ ഇ​​​​​ല്ലാ​​​​​ത്ത​​​​​ത് പ​​​​​ല​​​​​തും ഉ​​​​​ണ്ടെ​​​​​ന്നു ആ​​​​​രോ​​​​​ഗ്യ​​​​​മ​​​​​ന്ത്രി​​​​​ക്ക് തോ​​​​​ന്നു​​​​​ക​​​​​യാ​​​​​ണ്. അ​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​ണ് അ​​​​​ടു​​​​​ത്തെ​​​​​ത്താ​​​​​ത്ത യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സു​​​​​കാ​​​​​ർ കാ​​​​​റി​​​​​ന​​​​ടി​​​​​ച്ചു എ​​​​​ന്നും കെ​​​​​എ​​​​​സ്‌​​​​​യു പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ ക​​​​​ഴു​​​​​ത്തി​​​​​ന് മ​​​​​ർ​​​​​ദി​​​​​ച്ചു​​​​വെ​​​​​ന്നു​​​​​മൊ​​​​​ക്കെ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പ് മ​​​​​ന്ത്രി​​​​​ക്ക് മാ​​​​​ത്ര​​​​​മ​​​​​ല്ല ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പി​​​​​നും ഈ ​​​​​ഹാ​​​​​ലൂ​​​​​സി​​​​​നേ​​​​​ഷ​​​​​ൻ പി​​​​​ടി​​​​​പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​ല്ലാ​​​​​ത്ത നേ​​​​​ട്ട​​​​​ങ്ങ​​​​​ൾ ആ ​​​​​വ​​​​​കു​​​​​പ്പി​​​​​ൽ സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്നു​​​​വെ​​​​​ന്ന് വ​​​​​രു​​​​​ത്തി​​​ത്തീ​​​​​ർ​​​​​ത്തു​​​​​കൊ​​​​​ണ്ടാ​​​​​ണ് ഉ​​​​​ദ്ഘാ​​​​​ട​​​​​ന മാ​​​​​മാ​​​​​ങ്ക​​​​​ങ്ങ​​​​​ൾ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്.

ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം പ​​​​​ടി​​​​​യൂ​​​​​ർ പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലെ ക​​​​​ല്യാ​​​​​ട് ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര ആ​​​​​യു​​​​​ർ​​​​​വേ​​​​​ദ ഗ​​​​​വേ​​​​​ഷ​​​​​ണ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ യാ​​​​​തൊ​​​​​രു​​​​​വി​​​​​ധ പ​​​​​ണി​​​​​യും പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി​​​​​ട്ടി​​​​​ല്ല. ഒ​​​​​ന്നാം​​​​​ഘ​​​​​ട്ട ഉ​​​​​ദ്ഘാ​​​​​ട​​​​​നം ന​​​​​ട​​​​​ത്തു​​​​​മ്പോ​​​​​ൾ 100 കി​​​​​ട​​​​​ക്ക​​​​​ക​​​​​ളു​​​​​ള്ള ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യും ഒ​​​​​മ്പ​​​​​തി​​​​​നാ​​​​​യി​​​​​രം ച​​​​​തു​​​​​ര​​​​​ശ്ര അ​​​​​ടി വ​​​​​ലി​​​​​പ്പ​​​​​മു​​​​​ള്ള താ​​​​​ളി​​​​​യോ​​​​​ല സൂ​​​​​ക്ഷി​​​​​ക്കു​​​​​ന്ന കെ​​​​​ട്ടി​​​​​ട​​​​​വും 300 ച​​​​​തു​​​​​ശ്ര അ​​​​​ടി​​​​​യു​​​​​ടെ ന​​​​​ഴ്സ​​​​​റി ബ്ലോ​​​​​ക്കും പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കേ​​​​​ണ്ട​​​​​താ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, മു​​​​​ഖം മാ​​​​​ത്രം മി​​​​​നു​​​​​ക്കി​​​​​യി​​​​​ട്ടാ​​​​​ണ് ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം ച​​​​​ട​​​​​ങ്ങ് ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

നി​​​​​ല​​​​​വി​​​​​ൽ ആ ​​​​​കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ൽ പ്ലാ​​​​​സ്റ്റ​​​​​റിം​​​​​ഗ്, ഫ്ലോ​​​​​റിം​​​​​ഗ്, ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ഫി​​​​​ക്കേ​​​​​ഷ​​​​​ൻ തു​​​​​ട​​​​​ങ്ങി ഒ​​​​​രു പ്ര​​​​​വൃ​​​​​ത്തി​​​​​യും പൂ​​​​​ർ​​​​​ത്തീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. ക​​​​​ണ്ണൂ​​​​​ർ അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ലെ പ​​​​​രീ​​​​​ക്ഷ​​​​​ണ പ​​​​​റ​​​​​ക്ക​​​​​ലി​​​​​നെ പ​​​​​രി​​​​​ഹ​​​​​സി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്കാ​​​​​ർ​​​​​ക്കും ഇ​​​​​പ്പോ​​​​​ൾ മി​​​​​ണ്ടാ​​​​​ട്ട​​​​​മി​​​​​ല്ല എ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു. പ​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ ജി​​​​​ല്ലാ ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി മി​​​​​ഥു​​​​​ൻ മാ​​​​​റോ​​​​​ളി​​​​​യും പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

Kerala

ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വം: അ​റ​സ്റ്റി​ലാ​യ കെ​എ​സ്‌​യു നേ​താ​ക്ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി​യി​ൽ

ക​ണ്ണൂ​ർ: ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ കെ​എ​സ്‌​യു നേ​താ​ക്ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി​യി​ൽ. ക​ണ്ണൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക. 

വ​ധ​ശ്ര​മ​മ​ട​ക്കം ഗു​രു​ത​ര വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച  ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി പോ​ലീ​സി​നോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 

കേ​സി​ൽ റെ​യി​ൽ​വേ പോ​ലീ​സി​ന് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല. 

Kerala

മ​ന്ത്രി വീ​ണാ ജോ​ർ​ജ് വീ​ട്ടി​ൽ; മാ​ർ​ച്ച് ര​ണ്ട് വ​രെ​യു​ള്ള പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ മാ​ർ​ച്ച് ര​ണ്ട് വ​ര​യു​ള്ള പൊ​തു​പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ക​ണ്ണൂ​ർ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​യോ​ടെ ഡി​സ്ചാ​ർ​ജ് വാ​ങ്ങി നാ​ട്ടി​ലേ​ക്ക് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​ട​ങ്ങി​യ​ത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തു​ട​ർ ചി​കി​ത്സ നി​ർ​ദ്ദേ​ശി​ച്ചാ​ണ് മ​ന്ത്രി​ക്ക് ഡി​സ്ചാ​ർ​ജ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ മ​ന്ത്രി ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യി​ല്ല.

മ​ന്ത്രി​ക്ക് നാ​ല് ദി​വ​സ​ത്തെ പൂ​ർ​ണ വി​ശ്ര​മ​മാ​ണ് നി​ർ​ദ്ദേ​ശി​ച്ച​തെ​ന്നും ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ച മ​രു​ന്നു​ക​ൾ തു​ട​രു​ന്നു​ണ്ടെ​ന്നും മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന് മ​ന്ത്രി​യോ​ട് പ​രി​യാ​ര​ത്ത് ചി​കി​ത്സ​യി​ൽ തു​ട​രാ​നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ച​ത്. എ​ന്നാ​ൽ രാ​ത്രി​യോ​ടെ ഡി​സ്ചാ​ർ​ജ് വേ​ണ​മെ​ന്ന് മ​ന്ത്രി ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ട​പ്ര​കാ​രം മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ മ​ന്ത്രി പ​രി​യാ​ര​ത്ത് നി​ന്നും മ​ട​ങ്ങി.

District News

ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വം : ക​ണ്ണൂ​രി​ൽ വ്യാ​പ​ക ആക്ര​മണം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ വ്യാ​പ​ക ആ​ക്ര​മ​ണം. ക​ണ്ണൂ​രി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ര​ങ്ങേ​റി. ബു​ധ​നാ​ഴ്ച രാ​ത്രി ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​ലേ​ക്ക് എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം അ​ക്ര​മാ​സ​ക്ത​മാ​യി.

പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഡി​സി​സി ഓ​ഫീ​സി​ലേ​ക്ക് ക​ല്ലേ​റി​ഞ്ഞു. പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കെ​തി​രേ പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജ് ന​ട​ത്തി​യ​തോ​ടെ വ​ൻ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തു. ഗേ​റ്റ് തു​റ​ന്നി​ട്ട് വെ​ല്ലു​വി​ളി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ര്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യും ക​ല്ലേ​റ് ന​ട​ത്തി.

ത​ല​ശേ​രി: കോ​ടി​യേ​രി ക​ല്ലി​ൽ​താ​ഴെ​യു​ള്ള ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ന് തീ​യി​ട്ടു. സം​ഭ​വ​ത്തി​നു പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഓ​ഫീ​സി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഓ​ഫീ​സി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന അ​ക്ര​മി​സം​ഘം തീ​യി​ടു​ക​യാ​യി​രു​ന്നു.ത​ല​ശേ​രി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ച ഫ​യ​ലു​ക​ൾ, ദേ​ശീ​യ പ​താ​ക, പാ​ർ​ട്ടി കൊ​ടി​ക​ൾ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. ടെ​ലി​വി​ഷ​ൻ താ​ഴേ​ക്കെ​റി​ഞ്ഞ നി​ല​യി​ലാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ക​ത്തി​ച്ചാ​മ്പ​ലാ​യി. ചു​മ​രി​ന്‍റെ സി​മ​ന്‍റ് അ​ട​ർ​ന്നു​വീ​ണു. ഫ​ർ​ണി​ച്ച​റു​ക​ളും ന​ശി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദേ​ശം അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ചെ​ണ്ട​യാ​ടും കൊ​ടി​മ​രം ന​ശി​പ്പി​ച്ചു.

ന്യൂമാ​ഹി: പാ​റാ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ന് തീ​വ​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഓ​ടി​ട്ട ഓ​ഫീ​സ് മേ​ൽ​ക്കൂ​ര​യു​ടെ ക​ഴു​ക്കോ​ലു​ക​ൾ ക​ത്തി​ന​ശി​ച്ചു. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​ച്ചു.

മാ​ലൂ​ർ: പ​ട്ടാ​രി​യി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫീ​സാ​യ രാ​ജീ​വ് ഭ​വ​ന് നേ​രെ അ​ക്ര​മ​മു​ണ്ടാ​യി. ഓ​ഫീ​സി​ന്‍റെ അ​ഞ്ച് ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. ചു​മ​ര് ഓ​യി​ൽ ഒ​ഴി​ച്ച് വി​കൃ​ത​മാ​ക്കി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. നേ​താ​ക്ക​ൾ മാ​ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പ​യ്യ​ന്നൂ​ർ: കാ​ങ്കോ​ൽ ആ​ല​പ്പ​ട​മ്പ പ​ഞ്ചാ​യ​ത്തി​ലെ മാ​ത്തി​ൽ കോ​ൺ​ഗ്ര​സ്‌ ഓ​ഫീ​സി​ന് നേ​രെ അ​ക്ര​മ​മു​ണ്ടാ​യി. ഓ​ഫീ​സി​ന്‍റെ ജ​ന​ച്ചി​ല്ലു​ക​ളും ഫ​ർ​ണി​ച്ച​റു​ക​ളും അ​ടി​ച്ച് ത​ക​ർ​ത്തു. അ​ക്ര​മ​ത്തി​ന് പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​ന്ന് കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം ആ​രോ​പി​ച്ചു.

Kerala

ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​പേ​ക്ഷ ന​ൽ​കി റെ​യി​ൽ​വേ പോ​ലീ​സ്

ക​ണ്ണൂ​ർ: ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രാ​യി റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ​ക്കാ​യി റെ​യി​ൽ​വെ പൊ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി.

പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ​ക്കാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​യാ​ൻ ദൃ​ശ്യ​ങ്ങ​ള്‍ നി​ർ​ണാ​യ​ക​മാ​കും

അ​തേ​സ​മ​യം, കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ റി​മാ​ൻ​ഡ് ചെ​യ്തു. കെ​എ​സ്‍​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി അ​തു​ൽ അ​ട​ക്ക​മു​ള്ള അ​ഞ്ചു പ്ര​വ​ർ​ത്ത​ക​രാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. വീ​ണാ ജോ​ര്‍​ജി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി റെ​യി​ൽ​വേ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

Kerala

ക​ണ്ണൂ​രി​ലെ സം​ഭ​വം ആ​രോ​ഗ്യ മ​ന്ത്രി​ക്ക് സി​മ്പ​തി​യു​ണ്ടാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ നാ​ട​കം: കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി

ആ​ല​പ്പു​ഴ: ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഒ​റ്റ​പ്പെ​ട്ട് നി​ൽ​ക്കു​ന്ന ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് സി​മ്പ​തി​യു​ണ്ടാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ നാ​ട​ക​മാ​ണ് ക​ണ്ണൂ​രി​ലെ സം​ഭ​വ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി . പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യ്ക്ക് ആ​ല​പ്പു​ഴ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​രെ​യും ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യെ​ന്ന​ത് കോ​ൺ​ഗ്ര​സി​ന്‍റെ അ​ജ​ണ്ട​യ​ല്ല. മു​ഖ്യ​മ​ന്ത്രി​ക്ക് ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ പോ​ലീ​സി​ന്‍റെ പ​ക്ക​ലു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട​ണം. ഒ​രു നു​ണ നൂ​റ് വ​ട്ടം പ​റ​ഞ്ഞ് സ​ത്യ​മാ​ക്കാ​ൻ നോ​ക്കു​ക​യാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ​യി​ൽ സ്ത്രീ​യു​ടെ വ​യ​റ്റി​ൽ അ​ഞ്ച് വ​ർ​ഷം മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണം കു​ടു​ങ്ങി​യി​ട്ടും അ​റി​യാ​ത്ത​വ​ർ മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും മാ​ത്ര​മാ​ണ്. തു​ട​ർ​ഭ​ര​ണം കി​ട്ടി​ല്ലെ​ന്നാ​യ​പ്പോ​ൾ അ​വ​സാ​ന നി​മി​ഷം ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണ​മ​ട​ക്കം പ്ര​ഖ്യാ​പി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് ജ​നം തി​രി​ച്ച​റി​യു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ഇ​ത് പാ​വ​പ്പെ​ട്ട​വ​ന്‍റെ സ‌​ർ​ക്കാ​രാ​ണെ​ന്ന് ഒ​രു യ​ഥാ​ർ​ഥ ക​മ്മ്യ​ണി​സ്റ്റു​കാ​ര​നും പ​റ​യി​ല്ല. അ​ധി​കാ​ര​ത്തി​നു വേ​ണ്ടി എ​ന്തും ചെ​യ്യു​ന്ന​വ​രു​ടെ സ​ർ​ക്കാ​രാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

അ​പ്ര​തീ​ക്ഷി​ത​മാ​യി മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ ക​ട​ന്നു​വ​രു​ന്നു; ഇ​വ​രെ അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്: ആരോഗ്യമന്ത്രിയെ പ​രി​ഹ​സി​ച്ച് ജോ​യ് മാ​ത്യു

കൊ​ച്ചി: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ പ​രി​ഹ​സി​ച്ച് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് മാ​ത്യു. ക​ണ്ണൂ​രി​ൽ മ​ന്ത്രി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ലാ​ണ് ജോ​യ് മാ​ത്യു​വി​ന്‍റെ പ്ര​തി​ക​ര​ണം. കെ​എ​സ്‌​യു ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് വീ​ണാ ജോ​ർ​ജും സി​പി​എ​മ്മും പ​റ​യു​ന്ന​ത്. ഇ​തി​നെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് ജോ​യ് മാ​ത്യു ഫെ​യ്‌​സ്ബു​ക്കി​ൽ പോ​സ്റ്റി​ടു​ക​യാ​യി​രു​ന്നു.

അ​പ്ര​തീ​ക്ഷി​ത​മാ​യ വേ​ദി​ക​ളി​ലൂ​ടെ മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ പെ​ട്ടെ​ന്ന് ക​ട​ന്നു​വ​രു​ന്ന​ത് നി​ല​വി​ലു​ള്ള​വ​ർ​ക്ക് വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തി​ഭ​ക​ളെ അം​ഗീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നാ​ണ് ജോ​യ് മാ​ത്യു കു​റി​ച്ച​ത്. മാ​റാ​ത്ത​ത് ഒ​ന്നു​മാ​ത്രം ക്യാ​മ​റ എ​ടു​ത്ത ദൃ​ശ്യ​ങ്ങ​ൾ എ​ന്ന് മാ​ർ​ക്സ്. എ​ന്നും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ​ക്കൊ​പ്പ​മെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

നാ​ട​കം വ​ള​ര​ട്ടെ എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് ജോ​യ് മാ​ത്യു പോ​സ്റ്റ് അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ഐ വ​ന്ന​തോ​ടെ അ​ഭി​നേ​താ​ക്ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഏ​റെ​യാ​ണെ​ന്നും എ​ങ്കി​ലും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളു​ടെ ക​ട​ന്ന് വ​ര​വ് സി​നി​മ​യ്ക്ക് കൂ​ടു​ത​ൽ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും ജോ​യ് കു​റി​ച്ചി​ട്ടു​ണ്ട്.

ജോ​യ് മാ​ത്യു​വി​ന്‍റെ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം.

എ ​ഐ വ​ന്ന​തോ​ടെ
അ​ഭി​നേ​താ​ക്ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഏ​റെ​യാ​ണ്.
എ​ങ്കി​ലും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളു​ടെ ക​ട​ന്ന് വ​ര​വ് സി​നി​മ​യ്ക്ക്
കൂ​ടു​ത​ൽ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യ വേ​ദി​ക​ളി​ലൂ​ടെ
മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ പെ​ട്ടെ​ന്ന് ക​ട​ന്നു​വ​രു​ന്ന​ത് നി​ല​വി​ലു​ള്ള​വ​ർ​ക്ക് വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു​ണ്ട് എ​ന്ന​ത് യാ​ഥാ​ർ​ത്ഥ്യ​മാ​ണ്. എ​ങ്കി​ലും പ്ര​തി​ഭ​ക​ളെ അം​ഗീ​ക​രി​ക്കേ​ണ്ട​താ​ണ്.
മാ​റാ​ത്ത​ത് ഒ​ന്നു​മാ​ത്രം ക്യാ​മ​റ എ​ടു​ത്ത ദൃ​ശ്യ​ങ്ങ​ൾ എ​ന്ന് മാ​ർ​ക്സ്
എ​ന്നും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ​ക്കൊ​പ്പം
നാ​ട​കം വ​ള​ര​ട്ടെ!

Kerala

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ കോ​ൺ​ഗ്ര​സ് കൊ​ടി​മ​രം ത​ക​ർ​ത്തു; കൊ​ടി ക​ത്തി​ച്ചു

കോ​ട്ട​യം: മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ കൈ​യേ​റ്റം ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സി​പി​എം - ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം അ​ക്ര​മാ​സ​ക്ത​മാ​യി. പ്ര​തി​ഷേ​ധ​ക്കാ​ർ കോ​ൺ​ഗ്ര​സ് കൊ​ടി​മ​രം ത​ക​ർ​ത്ത് കൊ​ടി ക​ത്തി​ച്ചു.

പേ​ട്ട​ക്ക​വ​ല​യി​ൽ വൈ​കി​ട്ട് ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ടി​മ​രം ത​ക​ർ​ത്ത പ്ര​തി​ഷേ​ധ​ക്കാ​ർ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യു​ടെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ഏ​ക​ദേ​ശം 50 ഓ​ളം പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. കെ​കെ റോ​ഡി​ലൂ​ടെ പ്ര​ക​ട​ന​മാ​യി എ​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു അ​ക്ര​മം. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു.

Kerala

ആരോഗ്യമന്ത്രിയുടെ കഴുത്തിന് ക്ഷതം, എംആര്‍ഐ സ്‌കാനിംഗിന് നിർദേശം

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ കഴുത്തിന് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും എംഎംആര്‍ഐ സ്‌കാനിംഗ് നടത്തണമെന്നും മന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ.

ജില്ലാ ആശുപത്രി സൂപ്രണ്ട് നിയോഗിച്ച വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ടീമാണ് മന്ത്രിയെ ആദ്യം പരിശോധിച്ചത്. കഴുത്തിനേറ്റ് ക്ഷതവുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിന് പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് നിയോഗിച്ച വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് എംആർഐ സ്കാനിംഗ് നടത്തിയുള്ള വിദഗദ്ധ പരിശോധന ആവശ്യമാണെന്ന് നിർദേശിച്ചത്.

മന്ത്രിയെ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Kerala

ആരോഗ്യമന്ത്രിയുടെ അപഹാസ്യ ആക്രമണ കഥ ഡാറ്റാ ചോർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രകടനത്തിനിടയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആക്രമിക്കപ്പെട്ടു എന്ന കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്നും സർക്കാരിനെ രക്ഷിക്കാനുള്ള അടവുനയം ആണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ഒപ്പം തുടർച്ചയായി പരാജയപ്പെടുന്ന ആരോഗ്യ വകുപ്പിന്‍റെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പ് കാലത്ത് മൂടിവയ്ക്കാനുള്ള ഒരു തരംതാഴ്ന്ന ശ്രമം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി വീശലിൽ ആർക്കും ഒരു പരിക്കും സംഭവിച്ചിട്ടില്ല. സമാധാനപരമായ പ്രതിഷേധം മാത്രമായിരുന്നു. ചാനൽ ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമാകും. കേരളത്തിലെ ശാന്തമായ രാഷ്ട്രീയ അന്തരീക്ഷം കലാപഭരിതമാക്കാൻ മാത്രമാണ് ആരോഗ്യമന്ത്രിയുടെ ഈ അപഹാസ്യ നാടകം സഹായിക്കുക.

ആരോഗ്യ മന്ത്രി ആക്രമിക്കപ്പെട്ടു എന്ന കഥയിറക്കുന്നത് നിലവിലെ നീറുന്ന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവ് മാത്രമാണ്. ഇതിന്‍റെ പേരിൽ സംസ്ഥാനവ്യാപകമായി ആക്രമണം അഴിച്ചുവിടാൻ ആണ് ഉദ്ദേശ്യമെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകും.

അക്രമം നോക്കിക്കൊണ്ട് നിൽക്കുന്ന പോലീസ് മറുപടി പറയേണ്ടിവരും. ഈ ആക്രമണ കഥയെ പരിചയയാക്കിക്കൊണ്ട് ഡേറ്റ ചോർച്ച വിഷയത്തിൽ നിന്ന് സർക്കാരിന് രക്ഷപെടാൻ ആവില്ല. ഈ നാടകത്തെ മറയാക്കി കൊണ്ട് കണ്ണൂർ ഡിസിസി ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Kerala

ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം; വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു, അ​ഞ്ച്പേ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു .

എം.​സി. അ​തു​ൽ, സി. ​എ​ച്ച്. മു​ബാ​സ്, മു​ഹ​മ്മ​ദ് യാ​സീ​ൻ, അ​ക്ഷ​യ് മാ​ട്ടൂ​ൽ, ബി​ഥു​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രെ റെ​യി​ൽ​വേ പോ​ലീ​സി​ന് കൈ​മാ​റും. അ​തി​ക്ര​മം ന​ട​ന്ന​ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ക​ത്ത് നി​ന്നാ​യ​ത് കൊ​ണ്ടാ​ണ് തീ​രു​മാ​നം. അ​റ​സ്റ്റി​ലാ​യ പ്ര​വ​ർ​ത്ത​ക​ർ നി​ല​വി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ്.

Kerala

ആരോഗ്യമന്ത്രിക്കെതിരെ നടത്തുന്ന ആക്രമണത്തെ സമരമായി കാണാനാവില്ല: മന്ത്രി വാസവൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചുണ്ടായ കെഎസ്‌യു ആക്രമണം അങ്ങേയറ്റം അപലപനീയമാണന്ന് മന്ത്രി വി.എൻ. വാസവൻ.

ലോകത്തിന്‍റെ തന്നെ ശ്രദ്ധയാകർഷിച്ച കേരളത്തിന്‍റെ ആരോഗ്യരംഗത്തെയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെയും തുടർച്ചയായി ആക്രമിക്കുക വഴി കേരളത്തിന്‍റെ ആരോഗ്യ മേഖലയെ ഇകഴ്ത്തിക്കെട്ടാമെന്ന കോൺഗ്രസിന്‍റെ ആഗ്രഹം വെറും വ്യാമോഹം മാത്രമാണ്.

സ്ത്രീയായ ഒരു പൊതുപ്രവർത്തകയ്ക്കു നേരെ ക്രിമിനലുകളെ അഴിച്ചുവിട്ട് പ്രതിപക്ഷ നേതാവിന്‍റെ ആശീർവാദത്തോടെ യുഡിഎഫ് നടത്തുന്ന ഈ സമരാഭാസം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഒരു സ്ത്രീയെ പിൻതുടർന്ന് അക്രമിക്കുന്ന ഈ നീക്കത്തെ സമരമായി കാണാനാവില്ല.

കേരളത്തിന്‍റെ സ്ത്രീ സമൂഹവും ജനാധിപത്യ വിശ്വാസികളും കോൺഗ്രസിന്‍റെ ഈ ചെയ്തികൾക്ക് മാപ്പു നൽകില്ല. ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾക്കിടയിൽനിന്ന് ശക്തമായ പ്രതിഷേധമുയർന്നു വരണമെന്നും വാസവൻ പറഞ്ഞു.

Kerala

'ക​ന​ഗോ​ലു സി​ദ്ധാ​ന്തം' മു​ൻ​നി​ർ​ത്തി ക്രി​മി​ന​ലു​ക​ളെ വ​ള​ർ​ത്തു​ന്ന രീ​തി​യാ​ണ് യു​ഡി​എ​ഫി​ന്: എം.​വി. ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് നേ​രെ കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ക​ട​ന്നാ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

കേ​ര​ള രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ൽ ഇ​ന്നേ​വ​രെ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത വി​ധം ക്രൂ​ര​വും ആ​സൂ​ത്രി​ത​വു​മാ​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്നും ഒ​രു വ​നി​താ മ​ന്ത്രി​ക്കു നേ​രെ ഇ​ത്ത​ര​മൊ​രു ഹീ​ന​മാ​യ ആ​ക്ര​മ​ണം കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ഒ​രേ​സ​മ​യം ബി​ജെ​പി​യും യൂ​ത്ത് കോ​ൺ​ഗ്ര​സും മു​സ്‌​ലീം ലീ​ഗും കെ​എ​സ്‌​യു​വു​മെ​ല്ലാം പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത് ഈ ​അ​ക്ര​മം മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്ന​തി​ന് തെ​ളി​വാ​ണ്.

രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​ൻ ശേ​ഷി​യി​ല്ലാ​ത്ത​വ​ർ ക്രി​മി​ന​ലു​ക​ളെ ഉ​പ​യോ​ഗി​ച്ച് അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണ്. ആ​രെ​യും അ​ക്ര​മി​ക്കാ​മെ​ന്നും എ​ന്ത് ക്രൂ​ര​ത​യും ചെ​യ്യാ​മെ​ന്നു​മു​ള്ള "ക​ന​ഗോ​ലു സി​ദ്ധാ​ന്തം' മു​ൻ​നി​ർ​ത്തി ക്രി​മി​ന​ലു​ക​ളെ വ​ള​ർ​ത്തു​ന്ന രീ​തി​യാ​ണ് യു​ഡി​എ​ഫ് സ്വീ​ക​രി​ക്കു​ന്ന​ത്.

ജ​നാ​ധി​പ​ത്യ​പ​ര​മാ​യ സം​വാ​ദ​ങ്ങ​ൾ​ക്കോ രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​നോ ക​ഴി​യി​ല്ലാ​ത്ത​വ​ർ വം​ശ​ഹ​ത്യ​യു​ടെ​യും ക്രി​മി​ന​ലി​സ​ത്തി​ന്‍റെ​യും വ​ഴി തേ​ടു​ക​യാ​ണെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Kerala

കെ​എ​സ്‌​യുവിന്‍റെ കരിങ്കൊടി സമരത്തിനിടെ ആ​രോ​ഗ്യ​മ​ന്ത്രി​ക്കു പ​രി​ക്ക്; ആശുപത്രിയിലേക്കു മാറ്റി

ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​എ​സ്‌​യു പ്ര​തി​ഷേ​ധ​ത്തി​നി​ടെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പ​രി​ക്ക്. ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

മ​ന്ത്രി​യു​ടെ കൈയ്​ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റു. മ​ന്ത്രി​യെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വ​ന്ദേ​ഭാ​ര​തി​ൽ യാ​ത്ര​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. ടി​ക്ക​റ്റ് കൗ​ണ്ട​റി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി.

Kerala

ആ​രോ​ഗ്യമേ​ഖ​ല​യെ ത​ക​ര്‍​ക്കാ​ന്‍ സം​ഘ​ടി​ത നീ​ക്കം: മ​ന്ത്രി വീണാ ജോർജ്

കോ​ഴ​ഞ്ചേ​രി: സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യമേ​ഖ​ല​യെ ത​ക​ര്‍​ക്കാ​ന്‍ സം​ഘ​ടി​ത ശ്ര​മം ന​ട​ക്കു​ന്ന​താ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച ഒ​പി ആ​ന്‍​ഡ് ഡ​യ​ഗ്‌​നോ​സ്റ്റി​ക് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​രം​ഗം വെ​ന്‍റിലേ​റ്റ​റി​ലാ​ണെ​ന്ന വി​ദേ​ശ കു​ത്ത​ക​മ​രു​ന്ന് ക​മ്പ​നി​ക​ളു​ടെ പ്ര​ചാ​ര​ണം മാ​ധ്യ​മ​ങ്ങ​ളും ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും വീ​ണാ ജോ​ര്‍​ജ് കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ മി​ക്ക​വ​യും വി​ദേ​ശ ക​മ്പ​നി​ക​ള്‍ ഏ​റ്റെ​ടു​ത്തുക​ഴി​ഞ്ഞു.

വി​ദേ​ശ​ത്ത് ആ​ശു​പ​ത്രി​ക​ള്‍ ന​ട​ത്തു​ന്ന ക​മ്പ​നി​ക​ള​ല്ല, മ​റി​ച്ച് മ​രു​ന്നുക​മ്പ​നി​ക​ളാ​ണ് പ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും 80ഉം 90 ​ഉം ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​വ​ര്‍ മു​ട​ക്കി​യ പ​ണം തി​രി​കെ​പ്പി​ടി​ക്ക​ണ​മെ​ങ്കി​ല്‍ കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ മേ​ഖ​ല ത​ക​ര​ണം. ഇ​തു മു​ന്നി​ല്‍​ക​ണ്ടാ​ണ് ഇ​പ്പോ​ഴ​ത്തെ നീ​ക്ക​ങ്ങ​ളെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

'ആരോ​ഗ്യമന്ത്രിയെ ബോധപൂർവം വേട്ടയാടുന്നു; പാർട്ടി പ്രതിരോധിക്കും': സജി ചെറിയാൻ

പത്തനംതിട്ട: ആരോ​ഗ്യമന്ത്രി വീണ ജോർജിനെ ബോധപൂർവം വേട്ടയാടുകയാണെന്ന് മന്ത്രി സജി ചെറിയാൻ. വീണാ ജോർജ് ചെയ്ത ക്രിയാത്മക പ്രവർത്തനങ്ങൾ പരിശോധിച്ചു നോക്കൂ എന്നും വിഷയങ്ങളിൽ നടപടി സ്വീകരിച്ച ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ മേഖലയിലേത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. പല മേഖലയിൽ പ്രശ്നങ്ങളുണ്ടാകും. അതിൽ മന്ത്രി ഉത്തരവാദിത്വം പറയേണ്ട കാര്യങ്ങളിൽ പ്രതികരിക്കും, നടപടി സ്വീകരിക്കും. ഇത്തരം പ്രശ്നങ്ങൾ ഇന്നലെ നടന്നിട്ടുണ്ട്, ഇന്നും നടക്കുന്നു, ഒരുപക്ഷേ നാളെയും നടക്കാം. ഇതിൽ നടപടി സ്വീകരിക്കുക എന്നാണ് പ്രധാനമെന്നും സജി ചെറിയാൻ പറഞ്ഞു.

വേട്ടയാടലുകളെ പാർട്ടി പ്രതിരോധിക്കും. റീത്ത് വെച്ചുള്ള പ്രതിഷേധം വളരെ മോശം രീതിയാണ്. യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധത്തിന് കോൺഗ്രസ് പിന്തുണ നൽകുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

 

Kerala

പ​ത്ത​നം​തി​ട്ട ടൗ​ൺ​ഹാ​ളി​ലെ വീ​ണാ ജോ​ർ​ജി​ന്‍റെ പ​രി​പാ​ടി​യി​ൽ പ്ര​തി​ഷേ​ധം; യോ​ഗം അ​ല​ങ്കോ​ല​പ്പെ​ട്ടു

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ടൗ​ൺ​ഹാ​ളി​ലെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ പ​രി​പാ​ടി​യി​ൽ പ്ര​തി​ഷേ​ധം. മ​ന്ത്രി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. ഇ​തോ​ടെ യോ​ഗം അ​ല​ങ്കോ​ല​പ്പെ​ടു​ക​യാ​യി​രു​ന്നു.

ജ​ന​റ​ൽ ആ​ശു​പ​ത്രി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​റ്റി​യ​തി​ൽ അ​ട​ക്ക​മാ​യി​രു​ന്നു മ​ന്ത്രി​ക്കു​നേ​രെ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​ത്. പ്ര​തി​ഷേ​ധം എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ൾ പ്ര​തി​രോ​ധി​ച്ച​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഇ​തോ​ടെ യോ​ഗം നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഹാ​ളി​ൽ എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ കൂ​ക്കി​വി​ളി​ച്ച​തോ​ടെ പോ​ലീ​സെ​ത്തി നി​യ​ന്ത്രി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​നി​ടെ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നേ​രെ മ​ന്ത്രി വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ല​ത്തും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധം ന​ട​ന്നു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ​ക്കി​ടെ രോ​ഗി​യു​ടെ വ​യ​റ്റി​ൽ ഉ​പ​ക​ര​ണം കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം ക​ന​ക്കു​ന്ന​ത്.

രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് മു​ന്നി​ല്‍ റീ​ത്തു​മാ​യി എ​ത്തി​യാ​യി​രു​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ വീ​ണ ജോ​ര്‍​ജി​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ പൊ​ലീ​സി​നെ മ​റി ക​ട​ന്ന് ഇ​ര​ച്ച് ക​യ​റി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടി​ന്‍റെ വാ​തി​ലി​ല്‍ റീ​ത്ത് വ​ച്ചു. പി​ന്നീ​ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ റീ​ത്ത് എ​ടു​ത്ത് മാ​റ്റി.

Kerala

യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ വി​ര​ട്ടാ​ൻ നോ​ക്ക​ണ്ട; അ​ങ്ങ​നെ പി​ന്നോ​ട്ടു പോ​കു​ന്ന​വ​ര​ല്ല ഞങ്ങൾ: മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ വ​സ​തി​ക്ക് മു​ന്നി​ൽ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സി​നെ​തി​രെ വി​മ​ർ​ശ​നു​മാ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. എ​ല്ലാ​വ​ർ​ക്കും പ്ര​തി​ഷേ​ധി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും എ​ന്നാ​ൽ പ്ര​തി​ഷേ​ധം അ​തി​ര് ക​ട​ക്ക​രു​തെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

"യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രെ​യാ​ണ് വി​ര​ട്ടാ​ൻ നോ​ക്കു​ന്ന​ത്. ആ​രോ​ഗ്യ​മ​ന്ത്രി​യെ ഒ​റ്റ​പ്പെ​ടു​ത്താ​മെ​ന്ന് വി​ചാ​രി​ക്ക​ണ്ട. യൂ​ത്ത് കോ​ൺ​ഗ്ര​സ് വി​ര​ട്ടാ​ൻ നോ​ക്കി​യാ​ൽ പേ​ടി​ക്കു​ന്ന​വ​ര​ല്ല ഇ​ട​തു​പ​ക്ഷ​ക്കാ​ർ.'-​ശി​വ​ൻ​കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

"ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ട്. അ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ദേ​ശീ​യ ത​ല​ത്തി​ൽ പോ​ലും അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​രം​ഗ​ത്തെ അ​പ​മാ​നി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സും യൂ​ത്ത് കോ​ൺ​ഗ്ര​സും ഒ​ക്കെ ശ്ര​മി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഇ​തി​ന് മു​ന്നി​ലൊ​ന്നും പ​ത​റി​ല്ല.'-​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Kerala

മ​ന്ത്രി വീ​ണാ ജോ​ർ​ജ് മാ​റി​യാലേ ആ​രോ​ഗ്യ വ​കു​പ്പി​ലെ സി​സ്റ്റം ശ​രി​യാ​വൂ: ചെ​ന്നി​ത്ത​ല

ആ​ല​പ്പു​ഴ: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. വീ​ണാ ജോ​ർ​ജ് മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്നും മാ​റി​യാ​ൽ മാ​ത്ര​മെ ആ​രോ​ഗ്യ വ​കു​പ്പി​ലെ സി​സ്റ്റം ശ​രി​യാ​വു​ക​യു​ള്ളു​വെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മ​ന്ത്രി ഏ​തു കാ​ര്യ​ത്തി​ലും സി​സ്റ്റ​ത്തെ കു​റ്റം പ​റ​ഞ്ഞു ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ആ​രോ​ഗ്യ മേ​ഖ​ല സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് അ​ഞ്ച് വ​ർ​ഷ​മാ​യി വ​യ​റ്റി​ൽ ക​ത്രി​ക​യു​മാ​യി ക​ടു​ത്ത യാ​ത​ന​ക​ൾ സ​ഹി​ച്ച് ജീ​വി​ക്കേ​ണ്ടി വ​ന്ന പു​ന്ന​പ്ര സ്വ​ദേ​ശി​നി ഉ​ഷ​യെ എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഞ്ച് വ​ർ​ഷ​ക്കാ​ല​മാ​യി ക​ഠി​ന​മാ​യ വേ​ദ​ന അ​നു​ഭ​വി​ച്ചി​ട്ടും സ്കാ​നി​ങ്ങി​ൽ പോ​ലും ഇ​ത് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​ത് വ​ലി​യ വീ​ഴ്ച​യാ​ണ്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം ​പി​യു​ടെ സ​ജീ​വ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ഉ​ഷ​യെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഉ​ഷ​യ്ക്ക് വേ​ണ്ട ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

കോ​ഴി​ക്കോ​ട് ഹ​ർ​ഷി​ന​യു​ടെ കേ​സി​ൽ സ​ർ​ക്കാ​ർ കാ​ണി​ച്ച വ​ഞ്ച​ന ഉ​ഷ​യു​ടെ കാ​ര്യ​ത്തി​ൽ ആ​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല. ഹ​ർ​ഷി​ന​യ്ക്ക് 50 ല​ക്ഷ​ത്തോ​ളം രൂ​പ ചി​കി​ത്സ​യ്ക്കാ​യി ചി​ല​വാ​യ​പ്പോ​ൾ സ​ർ​ക്കാ​ർ ന​ൽ​കി​യ​ത് വെ​റും ര​ണ്ട് ല​ക്ഷം രൂ​പ​യാ​ണ്.

നീ​തി​ക്കാ​യി മ​ന്ത്രി​യു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ സ​മ​രം ചെ​യ്യേ​ണ്ടി വ​ന്ന ആ ​കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ ഈ ​പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ന് ഉ​ണ്ടാ​ക​രു​ത്. ഉ​ഷ​യു​ടെ ചി​കി​ത്സാ ചി​ല​വ് പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ വ​ഹി​ക്കു​ക​യും അ​ടി​യ​ന്ത​ര​മാ​യി അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക​യും വേ​ണം.

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ, പ്ര​ത്യേ​കി​ച്ച് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ഭ​യാ​ന​ക​മാ​ണ്. ഡോ​ക്ട​ർ​മാ​രും സ്റ്റാ​ഫു​ക​ളും മ​രു​ന്നും ഇ​ല്ലാ​തെ രോ​ഗി​ക​ൾ വ​ല​യു​മ്പോ​ഴും മ​ന്ത്രി അ​ന​ങ്ങു​ന്നി​ല്ലെ​ന്നും പി​ഴ​വു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രെ സ​ർ​ക്കാ​ർ പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Kerala

യു​ഡി​എ​ഫ് ഹെ​ൽ​ത്ത് ക​മ്മീഷ​ൻ റി​പ്പോ​ർ​ട്ട്: ആ​രോ​ഗ്യ മ​ന്ത്രി​യെ സം​വാ​ദ​ത്തി​നു ക്ഷ​ണി​ച്ച് ഡോ. ​എ​സ്.​എ​സ്. ലാ​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് ഹെ​​​ൽ​​​ത്ത് ക​​​മ്മീഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​നെ സം​​​ബ​​​ന്ധി​​​ച്ച് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​എ​​​സ്.​​​എ​​​സ്. ലാ​​​ൽ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ലൂ​​​ടെ പ്ര​​​തി​​​ക​​​രി​​​ച്ചു.

റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ഗ്ര​​​മാ​​​യി പ​​​ഠി​​​ക്കാ​​​തെ​​​യും അ​​​തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം വ്യ​​​ക്ത​​​മാ​​​യി മ​​​ന​​​സി​​​ലാ​​​ക്കാ​​​തെ​​​യും ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളാ​​​ണ് മ​​​ന്ത്രി​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യ​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ ആ​​​രോ​​​ഗ്യ​​മ​​​ന്ത്രിയുമായി ഒ​​​രു പ​​​ര​​​സ്യ സം​​​വാ​​​ദ​​​ത്തി​​​ന് ത​​​യാ​​​റാ​​​ണെ​​​ന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.

Kerala

വി​ള​പ്പി​ൽ​ശാ​ല​യി​ലെ യു​വാ​വി​ന്‍റെ മ​ര​ണം: ആ​ശു​പ​ത്രി അ​ട​ച്ചി​ട്ട​ത് സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ൽ, സാ​ധ്യ​മാ​യ ചി​കി​ത്സ ന​ൽ​കി; ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ള​പ്പി​ൽ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ല​ഭി​ക്കാ​തെ രോ​ഗി മ​രി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ആ​ശു​പ​ത്രി​യി​ൽ വീ​ഴ്ച​യു​ണ്ടാ​യി​ല്ലെ​ന്ന് മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ആ​ശു​പ​ത്രി അ​ട​ച്ചി​ട്ട​ത്. ഒ​ന്ന​ര മി​നി​ട്ടി​നു​ള്ളി​ൽ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗി​ക്ക് സാ​ധ്യ​മാ​യ ചി​കി​ത്സ ന​ൽ​കി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് വി​ള​പ്പി​ൽ​ശാ​ല സ്വ​ദേ​ശി​യാ​യ ബി​സ്മീ​ർ(37) മ​രി​ക്കു​ന്ന​ത്. പു​ല​ർ​ച്ച​യോ​ടെ ബി​സ്മീ​റി​ന് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ർ​ന്ന് വി​ള​പ്പി​ൽ​ശാ​ല സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു.

ഈ ​സ​മ​യം ആ​ശു​പ​ത്രി​യു​ടെ ഗേ​റ്റ് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. ഏ​റെ വൈ​കി​യാ​ണ് ആ​ശു​പ​ത്രി​യു​ടെ അ​ക​ത്ത് പ്ര​വേ​ശി​ക്കാ​നാ​യ​തെ​ന്നും കു​ടും​ബം പ​റ​ഞ്ഞു. അ​ക​ത്ത് ക​ട​ന്ന ശേ​ഷ​വും ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കാ​ൻ ഏ​റെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു.

ഒ​ടു​വി​ൽ ഡോ​ക്ട​ർ വ​ന്ന് പ​രി​ശോ​ധി​ക്കു​മ്പോ​ൾ ബി​സ്മീ​റി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​ണ് ഡോ​ക്ട​ർ ചെ​യ്ത​ത്. ആ​ശു​പ​ത്രി​യി​ലെ ത​ന്നെ ആം​ബു​ല​ൻ​സി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ബി​സ്മീ​ർ മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കു​ടും​ബം പ​റ​ഞ്ഞി​രു​ന്നു.

Kerala

ഉ​മ്മ വ​ച്ച​ത​ല്ലാ​തെ നീ​തി ല​ഭി​ച്ചി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ച് ഹ​ർ​ഷി​ന

തി​രു​വ​ന​ന്ത​പു​രം: പ്ര​സ​വ ശ​സ്ത്ര​ക്രി​യയ്​ക്കി​ടെ വ​യ​റ്റി​ൽ ക​ത്രി​ക അ​ക​പ്പെ​ട്ട കെ.​കെ. ഹ​ർ​ഷി​ന ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജി​ന്‍റെ തി​രു​വ​ന്ത​പു​ര​ത്തെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്കു മുൻ​പി​ൽ സ​ത്യ​ഗ്ര​ഹം തു​ട​ങ്ങി. സ​ര്‍​ക്കാ​രി​ല്‍നിന്നു നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചു​ള്ള സ​മ​രം ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തി കെ​ട്ടി​പ്പി​ടി​ച്ച് ഉ​മ്മ വ​ച്ച​ത​ല്ലാ​തെ നീ​തി ല​ഭി​ച്ചി​ല്ല. 24 മ​ണി​ക്കൂ​റും ഒ​പ്പം എ​ന്ന് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വ് ത​ന്ന ഒ​രു ല​ക്ഷം രൂ​പ കൊ​ണ്ടാ​ണ് ചി​കി​ല്‍​സ ന​ട​ത്തു​ന്ന​ത്. ഇ​പ്പോ​ൾ ആ ​പ​ണ​വും തീ​ര്‍​ന്നു. ജീ​വി​ക്കാൻ നി​ര്‍​വാ​ഹ​മി​ല്ലെ​ന്നും ഹ​ര്‍​ഷി​ന പ​റ​ഞ്ഞു.

District News

ജി​ല്ല​യി​ൽ ന​ട​ന്ന​ത് 970 കോ​ടി​യു​ടെ വി​ക​സ​നം : ആ​രോ​ഗ്യ​മ​ന്ത്രി​യെ പി​ന്തു​ണ​ച്ച് എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി

പ​ത്ത​നം​തി​ട്ട: തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ലൂ​ടെ ആ​രോ​ഗ്യ​മ​ന്ത്രി​യെ‌ ആ​ക്ര​മി​ക്കാ​നു​ള്ള ശ്ര​മ​ത്തെ നേ​രി​ടു​മെ​ന്ന് എ​ൽ​ഡി​എ​ഫ് ജി​ല്ലാ നേ​താ​ക്ക​ൾ. മ​ന്ത്രി​യെ ഒ​റ്റ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സം​ര​ക്ഷ​ണ​ത്തി​നു പു​റ​മേ വീ​ണാ ജോ​ർ​ജി​ന് സം​ര​ക്ഷ​ണം ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം എ​ൽ​ഡി​എ​ഫും ഏ​റ്റെ​ടു​ക്കു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വീ​ണാ ജോ​ർ​ജി​നെ​തി​രേ ന​ട​ക്കു​ന്ന​ത് അ​സൂ​യ​യും ക​ണ്ണു​ക​ടി​യും കാ​ര​ണ​മു​ള്ള സ​മ​രാ​ഭാ​സ​മാ​ണ്. ആ​ശ​യ​പ​ര​മാ​യി നേ​രി​ടേ​ണ്ട​തി​നു പ​ക​രം രാ​ഷ്‌ട്രീയ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന​ത്. മ​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്ക് സ​മ​രം ന​ട​ത്തു​ന്ന​തി​നു പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്താ​ണെ​ന്നും വ്യ​ക്ത​മാ​ക്ക​ണം.

സ്വാ​ത​ന്ത്ര്യം നേ​ടി​യശേ​ഷം ഇ​തേ​വ​രെ നേ​ടി​യ​തി​ലും കൂ​ടു​ത​ൽ വി​ക​സ​ന നേ​ട്ട​ങ്ങ​ളാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. ആ​രോ​ഗ്യ രം​ഗ​ത്തു​ണ്ടാ​യ വ​ലി​യ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ച്ച് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഒ​ന്പ​തു വ​ർ​ഷ​ത്തി​നി​ടെ 970 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​മാ​ണ് ആ​രോ​ഗ്യ രം​ഗ​ത്ത് ഉ​ണ്ടാ​യ​ത്. അ​തി​നു മു​ന്പു​ള്ള യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് 15 കോ​ടി രൂ​പ​യാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ജി​ല്ല​യി​ൽ അ​നു​വ​ദി​ച്ച​ത്. 2021 - 25 കാ​ല​യ​ള​വി​ൽ 115.58 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം ന​ട​പ്പി​ലാ​ക്കി.

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റു​ക​യാ​ണ്. പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കു പ​ക​രം പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ണ്ടാ​കു​ന്നു. ത​ക​ർ​ച്ച നേ​രി​ട്ട കെ​ട്ടി​ടം ന​വീ​ക​രി​ക്കു​ക​യാ​ണ്. ആ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ർ​ണ​സ​ജ്ജ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

368 കോ​ടി രൂ​പ​യു​ടെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ക്കു​ന്ന​ത്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 167.33 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 30 കോ​ടി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. സി​എ​ച്ച്സി​ക​ളും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളും ന​വീ​ക​രി​ച്ചു. മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.

പ​ത്ത​നം​തി​ട്ട, കോ​ന്നി, സീ​ത​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ നി​ല​വി​ൽ വ​ന്നു. വി​ക​സ​ന നേ​ട്ട​ങ്ങ​ളെ ഇ​ക​ഴ്ത്താ​നു​ള്ള ശ്ര​മ​മാ​ണ് യു​ഡി​എ​ഫും ബി​ജെ​പി​യും ന​ട​ത്തു​ന്ന​തെ​ന്നും എ​ൽ​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി.

എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ അ​ല​ക്സ് ക​ണ്ണ​മ​ല, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി. ഉ​ദ​യ​ഭാ​നു, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം ആ​ർ. അ​ജ​യ​കു​മാ​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up